P K Krishnadas | പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പി.കെ കൃഷ്ണദാസ്.

2019-01-22 19

പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കയാണ് ബിജെപി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ്.മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കവല ചട്ടമ്പികളെ പോലെയാണ് പെരുമാറുന്നത് എന്നും അദ്ദേഹം വിമർശിച്ചു. മാതാ അമൃതാനന്ദമയിയുടെ ബ്രഹ്മചര്യത്തെ പരിഹസിച്ചത് പ്രതിഷേധാർഹമാണെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.സന്യാസ സമൂഹത്തിന് എതിരായ ഇത്തരം നിലപാടുകൾ തുടർന്നാൽ വിശ്വാസികൾ കൈയും കെട്ടി നോക്കി ഇരിക്കില്ലെന്നും ശക്തമായ പ്രതിഷേധങ്ങൾ പലരും നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.സർക്കാരിനെക്കാളും ഏറെ സേവനപ്രവർത്തനങ്ങൾ നാടിനു വേണ്ടി ചെയ്ത വ്യക്തിയാണ് മാതാ അമൃതാനന്ദമയി.അതുകൊണ്ടു തന്നെ ഈ നിലപാട് തുടർന്നാൽ എൽഡിഎഫ് സർക്കാരിന്റെ പതനം ശരണംവിളിയിൽ തന്നെയായിരിക്കുമെന്നും പികെ കൃഷ്ണദാസ് വെല്ലുവിളിച്ചു.

Videos similaires